ഹരിയാനയിൽ കർണാലിൽ കർഷകരും സംസ്ഥാന സർക്കാരും തമ്മിലുള്ള പോര് അയവില്ലാതെ തുടരുന്നു.
ന്യൂഡൽഹി ∙ ഹരിയാനയിൽ കർണാലിൽ കർഷകരും സംസ്ഥാന സർക്കാരും തമ്മിലുള്ള പോര് അയവില്ലാതെ തുടരുന്നു. കർണാലിലെ മിനി സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല ധർണയിരിക്കുന്ന കർഷകർ സർക്കാരിനു മുന്നിൽ മുട്ടുമടക്കില്ലെന്നു പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം കർഷകൻ സുശീൽ കാജലിന്റെ മരണത്തിനു വഴിവച്ച പൊലീസ് ലാത്തിച്ചാർജിന് ഉത്തരവിട്ട സബ് ഡിവിഷനൽ മജിസ്ട്രേട്ട് ആയുഷ് സിൻഹയെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം അംഗീകരിക്കും വരെ സമരം തുടരുമെന്ന് കർഷകർ ആവർത്തിച്ചു.