TOP NEWS| ലോക്ഡൗണ്‍ കാലത്ത് 67.7% വര്‍ധന; ഇന്ത്യയില്‍ മാനസിക സംഘര്‍ഷവും ആത്മഹത്യകള്‍ കൂടുന്നു, കേരളം അഞ്ചാമത്
ലോക്ഡൗണ്‍ കാലത്ത് 67.7% വര്‍ധന; ഇന്ത്യയില്‍ മാനസിക സംഘര്‍ഷവും ആത്മഹത്യകള്‍ കൂടുന്നു, കേരളം അഞ്ചാമത്
തിരുവനന്തപുരം: സംസ്ഥാനത്ത് മാനസിക സംഘര്‍ഷവും ആത്മഹത്യയും കൂടുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് ആത്മഹത്യാനിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം അഞ്ചാം സ്ഥാനത്താണ്. 2019ലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ ഒരുലക്ഷം പേരിലെ ആത്മഹത്യാ തോത് 24.3 ആണ്. ഇന്ത്യയിലെ ആകെ ആത്മഹത്യകളുടെ ശരാശരി നിരക്കിനെക്കാള്‍ (10.2) കൂടുതലാണിത്.
അഗോള തലത്തിലെ കണക്കുകള്‍ പ്രകാരം തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയാണ് ആത്മഹത്യാ നിരക്കില്‍ മുന്നില്‍. ലോകാരോഗ്യ സംഘടനയുടെ കണക്കിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. 2003ല്‍ ഒരുലക്ഷത്തില്‍ 29 ആയിരുന്നു ആത്മഹത്യാ നിരക്ക്. 2015ല്‍ ഇത് 21.2 ആയി കുറഞ്ഞെങ്കിലും 2019ല്‍ 24.3 ആയി ഉയര്‍ന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് മെന്റല്‍ ഹെല്‍ത്ത് സിസ്റ്റംസ് നടത്തിയ പഠനത്തില്‍ 2020ല്‍ ഇന്ത്യയിലെ കോവിഡ് ലോക്ഡൗണ്‍ സമയത്ത് ആത്മഹത്യയില്‍ 67.7 ശതമാനത്തിന്റെ വര്‍ധനയാണുള്ളത്. 2020 മാര്‍ച്ച് മുതലുള്ള കണക്കുകള്‍ പ്രകാരം 220 ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്യ്തത്. 31നും 50നും ഇടക്ക് പ്രായമുള്ളവരാണ് ലോക്ഡൗണ്‍ സമയത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യ തിരഞ്ഞെടുത്തത്. ഇതില്‍ ഭൂരിഭാഗവും പുരുഷന്‍മാരാണ് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.