നിപ്പ: ഹൈ റിസ്ക് സമ്പർക്കത്തിൽ ഉണ്ടായിരുന്ന 68 പേർക്കും നിപ്പയില്ല
കോഴിക്കോട്, തിരുവനന്തപുരം ∙ നിപ്പ സമ്പർക്കപ്പട്ടികയിലുള്ള 22 പേരുടെ സ്രവ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇന്നലെ രാവിലെ 15 പേരുടെയും വൈകിട്ട് 7 പേരുടെയും ഫലമാണു വന്നത്. കോഴിക്കോട് മെഡിക്കൽ കോളജിലായിരുന്നു പരിശോധന. ഇതോടെ, ഹൈ റിസ്ക് സമ്പർക്കത്തിലുണ്ടായിരുന്ന 68 പേർക്കും നിപ്പയില്ലെന്നു സ്ഥിരീകരിച്ചു. സമ്പർക്കപ്പട്ടികയിലുള്ള കൂടുതൽ പേരുടെ സാംപിളുകൾ ഇന്നു പരിശോധനയ്ക്ക് അയയ്ക്കും.