TOP NEWS| പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ പ്രത്യേക വാക്സിനേഷന്‍ ക്യാംപയിന്‍ നടത്താന്‍ ഒരുങ്ങി ബി ജെ പി

0

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ പ്രത്യേക വാക്‌സിന്‍ ക്യാപയില്‍ നടത്താന്‍ ഒരുങ്ങി ബി ജെ പി. ബൂത്ത്തലം മുതലുളള പ്രവര്‍ത്തകര്‍ വാക്‌സിന്‍ നല്‍കാന്‍ സഹായവുമായി രംഗത്തിറങ്ങുമെന്ന് ബി ജെ പി അധ്യക്ഷന്‍ ജെ പി നഡ്ഡ പറഞ്ഞു. രാജ്യത്തിന്റെ ആരോഗ്യ സംവിധാനം വികസിപ്പിക്കുന്നതിനായി രാജ്യത്ത് കൂടുതല്‍ വളണ്ടിയര്‍മാരെ പരിശീലിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ലക്ഷം ഗ്രാമങ്ങളിലായി നാല് ലക്ഷം വളണ്ടിയര്‍മാരെ പരിശീലിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You might also like