ഡല്‍ഹിയില്‍ ശമനമില്ലാതെ മഴ തുടരുന്നു; വിമാനത്താവളത്തില്‍ വെള്ളം കയറിയതോടെ വിമാനങ്ങള്‍ റദ്ദാക്കി

0

ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഡല്‍ഹി വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 3ലേക്കു വെള്ളം ഇരച്ചുകയറിയതോടെ വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഡല്‍ഹിയിലേക്കുള്ള 5 വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും പുറപ്പെടേണ്ട 3 വിമാനങ്ങള്‍ റദ്ദാക്കുകയും െചയ്തു. വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തായിരുന്നു വെള്ളക്കെട്ട്. ടെര്‍മിനലിനു മുന്നില്‍ ജലനിരപ്പ് വലിയതോതില്‍ ഉയര്‍ന്നെങ്കിലും അരമണിക്കൂറിനുള്ളില്‍ വെള്ളം ഒഴുക്കിക്കളഞ്ഞതായി അധികൃതര്‍ പറഞ്ഞു.

You might also like