പി.സി. സൈമൺ നിത്യതയിൽ
പുനലൂർ: കിഴക്കൻ മലയോര പ്രദേശങ്ങളിൽ ദൈവസഭകളെ ഏകോപിപ്പിച്ചു നിർത്തുന്നതിൽ മുൻ നിരയിൽ നായകത്വം വഹിച്ച ബ്രദർ പി. സി. സൈമൺ കർത്താവിൽ നിദ്ര പ്രാപിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ ശാരീരിക അസ്വാസ്യത്തെ തുടർന്ന് 88 വർഷത്തെ ജീവിത സാക്ഷ്യവുമായി പ്രത്യാശയുടെ തീരത്തേക്ക് യാത്രയയി. പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ കൊല്ലം ജില്ലാ പ്രസിഡന്റായും പുനലൂർ യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പിപ്പ് സെക്രട്ടറിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. പുനലൂർ പറക്കുളത്ത് കുടുംബാംഗവും അസ്സംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആദ്യ അംഗവുമാണ്.
സംസ്കാര ശിശ്രൂഷ 18 ഏപ്രിൽ 2020 രാവിലെ 10 മണിക്ക് പുനലൂർ റോയൽപ്പാർക്ക് പറക്കുളം വീട്ടിൽ ആരഭിച്ച് തുടർന്ന് പ്ലാച്ചേരി എ.ജി കുടുംബക്കല്ലറയിൽ നടത്തപ്പെടും, പരേതയായ റോസമ്മ സൈമണാണ് ഭാര്യ.
മക്കൾ ജോസ് പി സൈമൺ (പുനലൂർ), അലക്സ് പി സൈമൺ (അരുണാചൽ പ്രദേശ്) , സാബു പി സൈമൺ (കൊച്ചി) ,റീനി സ്റ്റാൻലി (ആസ്ത്രേലിയ) എന്നിവരും മരുമക്കൾ മേഴ്സി ജോസ്, റോസമ്മ അലക്സ്, അനില സൈമൺ, പാസ്റ്റർ സ്റ്റാൻലി ജോർജ്ജ് (സീനിയർ പാസ്റ്റർ ഗുഡ് സമറിറ്റൻ ചർച്ച് മെൽബൺ) എന്നിവരുമാണ്.
കൂടുതൽ വിവരങ്ങൾക്ക് 9447402622