സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിച്ചു; സൈബര്‍ ഇന്‍ഷുറന്‍സ് വിപുലമാക്കാന്‍ നീക്കം
മുംബൈ: ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍, മൊബൈല്‍ വാലറ്റുകള്‍ തുടങ്ങിയവയിലെ വിവരങ്ങള്‍ ചോര്‍ത്തിയോ മറ്റോ പണം നഷ്ടപ്പെട്ടാല്‍ ഇന്‍ഷുറന്‍സ് ലഭ്യമാക്കാന്‍ മാതൃകാ ചട്ടക്കൂടൊരുങ്ങി. സൈബര്‍ ആക്രമണങ്ങളും ഓണ്‍ലൈന്‍ തട്ടിപ്പുകളും കൂടിവരുന്ന സാഹചര്യത്തിലാണ് ഇന്‍ഷുറന്‍സ് നിയന്ത്രണ അതോറിറ്റിയുടെ (ഐ.ആര്‍.ഡി.എ.ഐ.) ഈ നീക്കം നടത്തിയത്.