രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ വർധന. 24 മണിക്കൂറിനിടെ 30,570 പേർക്ക് രോഗം സ്ഥിരീകരിച്ചു.

0

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ വർധന. 24 മണിക്കൂറിനിടെ 30,570 പേർക്ക് രോഗം സ്ഥിരീകരിച്ചു. 431 പേർ മരിച്ചു. പ്രതിദിന രോഗികൾ കഴിഞ്ഞ ദിവസത്തേക്കാൾ 12.4 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. 38, 303 പേർ രോഗമുക്തി നേടി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്നര ലക്ഷമായി കുറഞ്ഞു.

കേരളത്തിൽ ഇന്നലെ 17,681 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 208 മരണങ്ങളാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. പശ്ചിമ ബം​ഗാളിൽ കൊവിഡ് നിയന്ത്രണങ്ങൾ സെപ്റ്റംബർ 30 വരെ നീട്ടി.

You might also like