55 രൂപയ്ക്ക് പെട്രോൾ കിട്ടുമോ? നിർണായക ജിഎസ്ടി കൗൺസിൽ യോഗം നാളെ
രാജ്യത്ത് ഇന്ധനവില 100 രൂപയും കടന്ന് കുതിച്ചുയരുമ്പോൾ എല്ലാവരും ഉറ്റു നോക്കുന്നത് നാളെ നടക്കാനിരിക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലേക്കാണ്. പെട്രോളിനെയും ഡീസലിനെയും ജിഎസ്ടി പരിധിയിൽ കൊണ്ടുവന്നാൽ ശരിക്കും വില കുറയുമോ? കുറഞ്ഞാൽ അതിന്റെ പ്രയോജനം ആർക്കായിരിക്കും? ഈ നിർദേശത്തെ കേരളം എതിർക്കുന്നത് എന്തു കൊണ്ടാണ്? പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരുന്നത് ആലോചിക്കണമെന്ന കേരള ഹൈക്കോടതിയുടെ നിർദേശം പരിഗണിച്ചാണ് നാളെ ജിഎസ്ടി കൗൺസിൽ ഈ കാര്യം ചർച്ച ചെയ്യുന്നത്.