സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കുറയും; വിവിധ ജില്ലകളിൽ ഗ്രീൻ അലർട്ട്

0

തിരുവന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കുറഞ്ഞ് തുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് എല്ലാ ജില്ലകളിലും സാധാരണ മഴയ്ക്ക് മാത്രമാണ് സാധ്യതയുള്ളത്. അതിനാല്‍ ഗ്രീന്‍ അലര്‍ട്ട് മാത്രമാണ് വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

ഇന്നലെ രാത്രിയും സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂന മര്‍ദ്ദമായി മാറിയിരുന്നു. ഇതായിരുന്നു ഇന്നലെ മഴയ്ക്ക് കാരണമായത്.

You might also like