TOP NEWS| കുവൈത്തിൽ താമസ രേഖകളില്ലാത്ത വിദേശികൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ കീഴടങ്ങണമെന്ന് മന്ത്രാലയം

0

താമസ നിയമലംഘകരെ കണ്ടെത്തുന്നതിനായുള്ള പരിശോധന തുടരുന്നതിനിടെയാണ് കാമ്പയിന് നേതൃത്വം നൽകുന്ന പൊതുസുരക്ഷാ വിഭാഗം അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫരാജ് അൽ സൗബി താമസരേഖകള്‍ ഇല്ലാത്ത വിദേശികൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ കീഴടങ്ങണമെന്ന് അഭ്യർത്ഥിച്ചത്. ഇങ്ങനെ എത്തുന്നവരെ മറ്റു നിയമ നടപടികൾ കൂടാതെ സ്‌പോൺസറുടെ ചെലവിൽ നാട്ടിലേക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു .

You might also like