കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ യു.എ.ഇയിലെ പൊതുസ്ഥലങ്ങളില്‍ ചിലയിടങ്ങളില്‍ മാസ്ക് ഒഴിവാക്കാമെന്ന് അധികൃതര്‍.
ദുബൈ : കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ യു.എ.ഇയിലെ പൊതുസ്ഥലങ്ങളില്‍ ചിലയിടങ്ങളില്‍ മാസ്ക് ഒഴിവാക്കാമെന്ന് അധികൃതര്‍. ദേശീയ ദുരന്ത നിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ഇനി മുതല്‍ പൊതുസ്ഥലങ്ങളില്‍ വ്യായാമം ചെയ്യുമ്ബോള്‍ മാസ്ക് ധരിക്കേണ്ടതില്ല.
ഒരേ വീട്ടിലെ അംഗങ്ങള്‍ സ്വകാര്യവാഹനത്തില്‍ യാത്ര ചെയ്യുമ്ബോള്‍ മാസ്ക് വേണ്ട. ബീച്ച്, നീന്തല്‍ക്കുളങ്ങള്‍, ഒറ്റക്ക് സന്ദര്‍ശിക്കുന്ന സലൂണുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, മെഡിക്കല്‍ സെന്റര്‍ എന്നിവിടങ്ങളിലും മാസ്ക് ഒഴിവാക്കാം. എന്നാല്‍, ഇവിടങ്ങളില്‍ എല്ലാം രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കണം.