പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോര്‍ജ് മത്തായി (71) ഡാളസില്‍ അന്തരിച്ചു
ഡാളസ്: അമേരിക്കയിലെ ആദ്യകാല പത്രപ്രവര്‍ത്തകനും എഴുത്തുകാരനും സാമ്പത്തിക വിദഗ്ദനുമായ ജോര്‍ജ് മത്തായി (71) ഡാളസില്‍ അന്തരിച്ചു. പാമ്പാടി തരകന്‍ പറമ്പില്‍ കുടുംബാംഗമാണ്. സര്‍ട്ടിഫൈഡ് പബ്ലിക്ക് അക്കൗണ്ടന്റായി മൂന്നു പതിറ്റാണ്ടിലേറെ പരിചയ സമ്പത്തുള്ള ജോര്‍ജ് മത്തായി 2009 മുതല്‍ മത്തായി ആന്‍ഡ് അസോസിയേറ്റ്‌സ് റെഗുലേറ്ററി കണ്‍സള്‍റ്റന്റ്‌സ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് പ്രിന്‍സിപ്പല്‍ ആയിരുന്നു.
ഓക്ലഹോമ കോര്‍പറേഷന്‍ കമ്മിഷന്റെ സി.പി.എ. ചീഫ് ഓഫ് എനര്‍ജി, സി.പി.എ. ഫണ്ട് അഡ്മിനിസ്റ്റ്രെറ്റര്‍ എന്നീ നിലകളില്‍ 1980 മുതല്‍27 വര്‍ഷത്തിലേറെ പ്രവര്‍ത്തിച്ചു. 1978 മുതല്‍ 1980 വരെ ന്യു യോര്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്ത്ത് ആന്‍ഡ് ഹ്യുമന്‍ സര്‍വീസസില്‍ മാനേജ്‌മെന്റ് സ്‌പെഷലിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്.
1970-ല്‍ സ്ഥാപിതമായ അമേരിക്കയിലെ ആദ്യ ഇന്ത്യന്‍ പത്രം ഇന്ത്യാ എബ്രോഡിന്റെ ആദ്യത്തെ ഫുള്‍ ടൈം എഡിറ്ററായും പിന്നീട് മനേജിംഗ് എഡിറ്ററായും 1976 വരെ പ്രവർത്തിച്ചു. 5000 കൊപ്പിയില്‍ നിന്ന് സര്‍ക്കുലേഷന്‍ 25000 കോപ്പിയായി വര്‍ധിപ്പിക്കുന്നതിനു പ്രധാന പങ്കു വഹിച്ചു.
ഡാലസ് ബാപ്റ്റിസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോള്‍ (1972-74) ദി ചീഫ്റ്റന്‍ എന്ന സ്റ്റുഡന്റ് പത്രത്തിന്റെ ചീഫ് എഡിറ്ററായും പ്രവർത്തുച്ചു. 1980-ല്‍ ന്യു യോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് അദ്ദേഹം പബ്ലിക്ക് അഡ്മിനിസ്റ്റ്രേഷനില്‍ മാസ്റ്റേഴ് ബിരുദം നേടിയത്.