TOP NEWS|ഇന്ത്യയുടെ 157 പുരാവസ്തുക്കൾ തിരികെ നൽകി അമേരിക്ക; കൈമാറിയത് നൂറ്റാണ്ടുകൾ പഴക്കമുള്ളവ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 157 പുരാവസ്തുക്കൾ തിരികെ നൽകി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. മോദിയുടെ അമേരിക്കൻ സന്ദർശന വേളയിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാവസ്തുക്കൾ അമേരിക്ക കൈമാറിയത്. മോഷണം, അനധികൃത കച്ചവടം, സാംസ്കാരിക വസ്തുക്കളുടെ കടത്ത് എന്നിവയ്ക്ക് എതിരായ പോരാട്ടം ശക്തിപ്പെടുത്താനാണ് പുരവസ്തുക്കൾ ഇന്ത്യക്ക് കൈമാറിയത്. അമേരിക്കയുടെ നടപടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.