TOP NEWS| ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

0

ജമ്മുകശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ  രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ബന്ദിപ്പോരയിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരരിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തു. ബി.ജെ.പി നേതാവ് വസീം ബാരിയെയും പിതാവിനെയും കൊലപ്പെടുത്തിയ ഭീകരരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടതെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റു. കൂടുതൽ ഭീകരർക്കായി പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുകയാണ്. 

You might also like