വാളയാര്‍ ഡാമില്‍ കാണാതായ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

0

വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പൂര്‍ണേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കോയമ്പത്തൂര്‍ സുന്ദരാപുരം സ്വദേശികളായ രണ്ടുപേര്‍ക്ക് കൂടിയുള്ള തെരച്ചില്‍ തുടരുകയാണ്.

നാവിക സേനാ സംഘവും തെരച്ചിലിനായി എത്തിയിട്ടുണ്ട്. കോയമ്പത്തൂര്‍ ഹിന്ദുസ്ഥാന്‍ പോളിടെക്നിക്ക് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഡാമില്‍ അകപ്പെട്ടത്. സഞ്ജയ്, രാഹുല്‍, പൂര്‍ണേഷ് എന്നിവരെയാണ് കാണാതായത്. കോയമ്പത്തൂര്‍ കാമരാജ് നദര്‍ ഷണ്‍മുഖന്റെ മകനാണ് മരിച്ച പൂര്‍ണേഷ്.

You might also like