കോവിഡ് മരണം; ഉറ്റവര്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം; ഉത്തരവായി
കോവിഡ് ബാധിച്ച് മരിച്ചവരുടെ ഉറ്റവര്‍ക്ക് 50,000 രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി. തുക വിതരണം ചെയ്യുന്നത് സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങളും തീയതിയും സര്‍ക്കാര്‍ ഉടന്‍ പുറപ്പെടുവിക്കും.
നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടതിനു പിന്നാലെ ദേശീയ ദുരന്ത നിവാരണ അതോറിറ്റി 50,000 രൂപ നഷ്ടപരിഹാരമായി നിശ്ചയിച്ചിരുന്നു. ഇതനുസരിച്ചാണ് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ഉത്തരവിട്ടത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം നല്‍കുന്നവയുടെ പട്ടികയില്‍ കോവിഡ് മരണവും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഉത്തരവ്.