ന്യുമോണിയ തടയാൻ കുട്ടികൾക്ക് വാക്സീൻ, ഒക്ടോബർ ഒന്നു മുതൽ; വിതരണം സൗജന്യം
തിരുവനന്തപുരം ∙ ന്യുമോണിയ ബാധ തടയാൻ കുട്ടികള്‍ക്കു നൽകുന്ന വാക്സീന്‍ വിതരണം ഒക്ടോബര്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് ആരംഭിക്കും. കേന്ദ്ര പദ്ധതിയുടെ ഭാഗമായി ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്സീൻ 3 ഡോസായി ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കാണു നൽകുക. ഇപ്പോള്‍ കുട്ടികള്‍ക്കു പ്രതിരോധ കുത്തിവയ്പുകള്‍ ലഭിക്കുന്ന എല്ലാ സെന്ററുകളിലൂടെയും വാക്സീന്‍ നൽകും. ഗുരുതര ന്യുമോണിയയ്ക്കു കാരണമാകുന്ന ന്യൂമോകോക്കൽ ബാക്ടീരിയയെ പ്രതിരോധിക്കാനാണിത്.