കോവിഡ് പട്ടികയിലേക്ക് 8000 മരണം, ആകെ മരണസംഖ്യ 33,000; നഷ്ടപരിഹാരം 164 കോടി

0

തിരുവനന്തപുരം ∙ കോവിഡ് ബാധിച്ചതിനെത്തുടർന്നുള്ള 8,000 മരണങ്ങൾ കൂടി ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. ജില്ലാതലത്തിൽ മരണക്കണക്കുകൾ സ്ഥിരീകരിക്കാൻ തുടങ്ങിയ ജൂൺ 14 വരെ പല കാരണങ്ങളാൽ ഒഴിവാക്കപ്പെട്ട മരണങ്ങളാണു പട്ടികയിൽ ഉൾപ്പെടുത്തുന്നത്. ഇതിന്റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഇതോടെ ആകെ മരണം ഏതാണ്ട് 33,000 ആകും. നിലവിലുള്ള ഔദ്യോഗിക മരണസംഖ്യ 24,810 ആണ്.

You might also like