ക്ലാസിൽ മൂന്നിലൊന്ന് കുട്ടികൾ; യൂണിഫോമും ഹാജറും നിർബന്ധമല്ല
സ്‌കൂൾ തുറക്കുമ്പോൾ ക്ലാസുകൾ മൂന്നിലൊന്ന് കുട്ടികളെ വച്ച് നടത്താൻ ആലോചന. യൂണിഫോമും ഹാജറും നിർബന്ധമായിരിക്കില്ല. വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിലാണ് അധ്യാപക സംഘടനകൾ ആവശ്യങ്ങൾ ഉന്നയിച്ചത്.
ആദ്യഘട്ടത്തിൽ ഒരു ഷിഫ്റ്റിൽ 25% വിദ്യാർത്ഥികളെ മാത്രം ഉൾക്കൊള്ളിച്ച് ക്ലാസുകൾ നടത്തണമെന്ന് അധ്യാപക സംഘടനകൾ പറഞ്ഞു. പ്രൈമറി ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഒരു മാസത്തേക്കെങ്കിലും ബ്രിഡ്ജ് കോഴ്‌സുകൾ സംഘടിപ്പിക്കണമെന്ന് അധ്യാപകർ പറയുന്നു.