TOP NEWS| മൂന്ന് കോടി പോസ്റ്റുകള്‍ക്കെതിരെ നടപടി സ്വീകരിച്ച് ഫേസ്ബുക്ക്
അനാവശ്യ ഉള്ളടക്കം, തീവ്രവാദ അജണ്ടകള്‍, വിദ്വേഷ പ്രസംഗങ്ങള്‍, അക്രമാസക്തം അടങ്ങുന്ന ഉള്ളടക്കങ്ങള്‍, നഗ്നതയും ലൈംഗികതയുമുള്ള ഉള്ളടക്കങ്ങള്‍, അപമാനിക്കലും അപഹസിക്കലും, ആത്മഹത്യയും, സ്വയം മുറിവേല്‍പ്പിക്കലും, സംഘടിത ഭീകരപ്രവര്‍ത്തനം എന്നിങ്ങനെയുള്ള ഉള്ളടക്കങ്ങള്‍ക്കെതിരെയാണ് ഫേസ്ബുക്ക് നടപടി സ്വീകരിച്ചത്. ഫേസ്ബുക്കിന്റെ ഫോട്ടോ ഷെയറിങ് പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ 22 ലക്ഷം പോസ്റ്റുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. വാട്‌സ് ആപ്പിലെ 20.7 ലക്ഷം അക്കൗണ്ടുകള്‍ ബാന്‍ ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ ദുരുപയോഗം തടയുന്നതിനും ഉപയോക്താക്കളെ സുരക്ഷിതമായി നിലനിര്‍ത്തുന്നതിനുമായിരുന്നു നടപടി.