TOP NEWS| റസ്റ്ററൻ്റുകളിലും കഫേകളിലും സ്വദേശിവത്കരണം; അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും ഇവയാണ്
സൗദിയിൽ റെസ്റ്റാറൻറുകൾ, കഫേകൾ, കാറ്ററിങ്, സെൻട്രൽ മാർക്കറ്റുകൾ എന്നീ മേഖലകളിലെ സ്വദേശിവത്കരണ തീരുമാനം പ്രാബല്യത്തിൽ വന്നു. കഴിഞ്ഞ ശഅ്ബാനിലാണ് ഇതു സംബന്ധിച്ച തീരുമാനം മാനവവിഭവശേഷി മന്ത്രി എൻജിനീയർ അഹ്മദ് ബിൻ സുലൈമാൻ അൽറാജിഹി പുറപ്പെടുവിച്ചത്. സ്വദേശിവത്കരണ തീരുമാനം നടപ്പിലാക്കുന്നതിനു മുന്നോടിയായി സ്ഥാപനങ്ങൾക്ക് അനുവദിച്ച കാലാവധി അവസാനിച്ചതായും 2021 ഒക്ടോബർ രണ്ട് മുതൽ തീരുമാനം പ്രാബല്യത്തിൽ വന്നതായും തൊഴിൽ മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.