TOP NEWS| ഒന്നാം തിയ്യതി ശമ്പളം വന്നു; അമ്പരപ്പ് വിട്ടുമാറാതെ എയർ ഇന്ത്യ ജീവനക്കാർ

0

ഇതിനെ ടാറ്റ ഇഫ്ക്ട് എന്ന് വിളിച്ചോളൂ എന്നാണ് ഒരു ജീവനക്കാരൻ എകണോമിക് ടൈംസിനോട് പ്രതികരിച്ചത്. ‘ഒന്നാം തിയ്യതി അടിസ്ഥാന ശമ്പളം കിട്ടി. എയർ ഇന്ത്യയിൽ ജോലിക്ക് ചേർന്ന ശേഷം ആദ്യമായാണ് ഒന്നാം തിയ്യതി ശമ്പളം കിട്ടുന്നത്’ – ജീവനക്കാരൻ പറഞ്ഞു. ഏതാനും വർഷങ്ങളായി മാസത്തിന്റെ ഏഴാമത്തെയോ പത്താമത്തെയോ ദിവസത്തിലാണ് ജീവനക്കാർക്ക് ശമ്പളം കിട്ടാറുള്ളത്. അതേസമയം, ജീവനക്കാരുടെ ശമ്പളം തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട മുൻഗണനയിൽ ഉള്ള വിഷയമാണ് എന്നും ആഭ്യന്തര വിഷയങ്ങളിൽ പ്രതികരിക്കാനില്ല എന്നുമാണ് വിമാനക്കമ്പനിയുടെ നിലപാട്.

You might also like