TOP NEWS| ബഹിരാകാശത്തെ ആദ്യ സിനിമ ചിത്രീകരണം; റഷ്യന്‍ സംഘം യാത്ര തിരിച്ചു
സിനിമ ചിത്രീകരണത്തിനായി ബഹിരാകാശത്തേക്ക് പറന്ന് റഷ്യന്‍ നടിയും സംവിധായകനും. ‘ദ ചലഞ്ച്’ എന്ന ചിത്രം ഷൂട്ട് ചെയ്യാനാണ് നടി യൂലിയ പെരേസില്‍ഡും സംവിധായകന്‍ കിം ഷിപെന്‍കോയും യാത്ര തിരിച്ചത്. ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമയാണിത്. റഷ്യന്‍ സോയുസ് സ്‌പെയ്‌സ് ക്രാഫ്റ്റിലാണ് ഇരുവരുടെയും യാത്ര. ബഹിരാകാശ യാത്രികനായ ആന്റണ്‍ ഷ്‌കപ്ലറേവും ഇവര്‍ക്കൊപ്പമുണ്ട്.