നെറ്റ്‌വർക്ക് കിട്ടുന്നില്ലെന്ന് പരാതി പ്രവാഹം
ജിയോ മൊബൈൽ നെറ്റ്‌വർക്കിൽ പ്രശ്നങ്ങളുള്ളതായി പരാതിപ്പെട്ട് നിരവധി ഉപയോക്താക്കൾ നെറ്റ് വർക്ക് പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഡൗൺഡിറ്റക്ടേഴ്സിൽ ജിയോ മൊബൈൽ നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട ഉപയോക്തൃ പരാതികളിൽ വലിയ വർദ്ധനവ് ആണ് കാണിക്കുന്നത്.
വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, തുടങ്ങിയ ആപ്പുകൾ പ്രവർത്തന രഹിതമായി മണിക്കൂറുകൾക്ക് ശേഷം, റിലയൻസ് ജിയോ സെല്ലുലാർ നെറ്റ്‌വർക്കുകളും പ്രവർത്തന രഹിതമായെന്നാണ് ചിലർ പറയുന്നത്. ഈ നെറ്റ്‌വർക്ക് പ്രശ്നം ഏതെങ്കിലും മേഖലയിലെ ഉപയോക്താക്കളെ മാത്രം ബാധിക്കുന്നതാണോ, അല്ലേങ്കിൽ ഇന്ത്യയിലെ ജിയോ വരിക്കാരെ മുഴുവൻ ബാധിക്കുന്നതാണോ എന്ന കാര്യം വ്യക്തമല്ല.