TOP NEWS| കൊവിഡാനന്തര ആഗോള തൊഴില്‍ സാധ്യതകള്‍ അടുത്തറിയാന്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സ്

0

തിരുവനന്തപുരം: കൊവിഡാനന്തരം ആഗോള തൊഴില്‍ മേഖലയിലുണ്ടായ മാറ്റങ്ങളും സാധ്യതകളും കേരളത്തിലെ വിദഗ്ദ്ധമേഖലയിലെ തൊഴിലന്വേഷകരിലെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള ഓവര്‍സീസ് എംപ്ലോയേഴ്സ് കോണ്‍ഫറന്‍സ് ഒക്ടോബര്‍ 12ന് നടക്കും. നോര്‍ക്ക വകുപ്പ്   സംഘടിപ്പിക്കുന്ന  സമ്മേളനത്തില്‍ അന്താരാഷ്ട്ര തലത്തിലെ തൊഴില്‍ദാതാക്കള്‍, പ്രമുഖ റിക്രൂട്ടിംഗ് ഏജന്‍സികള്‍, നയതന്ത്ര വിദഗ്ധര്‍, വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥര്‍, അംബാസിഡര്‍മാര്‍, എംബസികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, നയരൂപീകരണ വിദഗ്ദ്ധര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, മുതിര്‍ന്ന സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ അണിനിരക്കും. ഓണ്‍ലൈനായും തിരുവനന്തപുരത്തു നിയമസഭയുടെ ശങ്കരനാരായണന്‍ തമ്പി ഹാളിലുമായാണ് കോണ്‍ഫറന്‍സ് നടക്കുക. 12 ന് രാവിലെ 11.30 നു മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

You might also like