ജമ്മു കശ്മീരില്‍ വ്യവസായിക്കു പിന്നാലെ 2 സ്‌കൂള്‍ അധ്യാപകരെ ഭീകരര്‍ കൊന്നു

0

ശ്രീനഗര്‍∙ കശ്മീർ താഴ്‌വരയിൽ വനിതാ സ്കൂൾ പ്രിൻസിപ്പൽ ഉള്‍പ്പെടെ രണ്ട് സര്‍ക്കാര്‍ അധ്യാപകരെ ഭീകരര്‍ വെടിവച്ചു കൊന്നു. സുഖ്‌വിന്ദർ കൗർ എന്ന സ്കൂൾ പ്രിൻസിപ്പലിനെയും ദീപക് ചന്ദ് എന്ന അധ്യാപകനെയുമാണ് ഭീകരർ വെടിവച്ചു കൊലപ്പെടുത്തിയത്. മരിച്ചവരില്‍ ഒരാള്‍ കശ്മീരി പണ്ഡിറ്റും ഒരാള്‍ സിഖ് വംശജനുമാണ്.

വ്യാഴാഴ്ച രാവിലെ 11.15ന് ശ്രീനഗറിലെ സംഗം സഫ മേഖലയിലെ ഗവ ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് അധ്യാപകരെയാണ് വെടിവച്ചുകൊന്നതെന്ന് പൊലീസ് അറിയിച്ചു. ഭീകരർക്കായി സുരക്ഷാസേന തിരച്ചില്‍ വ്യാപകമാക്കി.

You might also like