ക്രിസ്തീയ വൈദികരെ അപമാനിക്കുന്ന ചിത്രം പ്രസിദ്ധീകരിച്ച മാധ്യമത്തിന് താക്കീതുമായി ബെലാറസ് സർക്കാർ
മിന്‍സ്ക്: ബെലാറസ് സർക്കാരിന്റെ ഔദ്യോഗിക പത്രമായ മിനിസ്ക്യ പ്രവ്ദയോട് ക്രിസ്തീയ വൈദികരെ അപമാനിക്കുന്ന തരത്തിലുളള ചിത്രം പ്രസിദ്ധീകരിച്ച ചിത്രങ്ങൾ പ്രസിദ്ധീകരിച്ചതിന്റെ വിശദ്ധീകരണം ഇൻഫോർമേഷൻ മന്ത്രാലയം ചോധിച്ചു. സെപ്റ്റംബർ ഏഴാം തീയതിയാണ് കത്തോലിക്ക വൈദികരെ നാസികളോട് ഉപമിക്കുന്ന ചിത്രം പത്രം പ്രസിദ്ധീകരിച്ചത്. കുരിശിനു പകരം നാസി ചിഹ്നമായ സ്വസ്തിക ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നതിനൊപ്പം നാസികൾ കൊലപ്പെടുത്തിയ ജുറിജ് കസിര, അന്റടോണിജ് ലേസിവിക് എന്നീ രണ്ടു വൈദികരെയും ചിത്രത്തിൽ ഉള്‍പ്പെടുത്തിയിരിന്നു.
ചിത്രത്തെപ്പറ്റി മതകാര്യ കമ്മീഷനിലെ വിദഗ്ധ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയെന്നും, വിവിധ മതങ്ങൾ തമ്മിലുള്ള ഐക്യത്തിനും, രാജ്യത്തെ സമാധാനത്തിനും വിഘാതമാണ് ചിത്രമെന്ന് കൂടിക്കാഴ്ചയിൽ ഐക്യകണ്ഠേന തീരുമാനത്തിലെത്തിയെന്നും ഇൻഫർമേഷൻ മന്ത്രാലയം വ്യക്തമാക്കി. ചിത്രം പ്രസിദ്ധീകരിച്ചതിനു പിന്നാലെ ബെലാറസിലെ ക്രിസ്തീയ സഭാ അദ്യക്ഷന്മാർ തങ്ങളുടെ എതിർപ്പ് അറിയിച്ച് രംഗത്തുവന്നിരുന്നു.
രാജ്യത്തെ നിരവധി പ്രമുഖരായ ആളുകളും സർക്കാർ വിഷയത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടിരുന്നു. വൈദികരെ കടന്നാക്രമിക്കുന്ന പ്രസിദ്ധീകരണങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും, അങ്ങനെയുള്ള പ്രസിദ്ധീകരണങ്ങൾ വൈദികർക്ക് മാത്രമല്ല ബലാറസിലെ ജനങ്ങൾക്ക് മുഴുവൻ അപമാനവും, വേദനയും ഉണ്ടാക്കുന്നത് ആണെന്നും അവർ സർക്കാരിന് നൽകിയ ഒരു നിവേദനത്തിൽ ചൂണ്ടിക്കാട്ടി. സർക്കാർ മാധ്യമത്തിൽ വരുന്ന സമാനമായ പ്രസിദ്ധീകരണങ്ങൾക്കെതിരെയും, വിശ്വാസികൾക്കെതിരെയും മതസ്പർദ്ധ ഉണ്ടാക്കാൻ വേണ്ടി അറിഞ്ഞുകൊണ്ട് ചെയ്യുന്നതാണെന്ന സംശയവും അവർ പ്രകടമാക്കി.