സൗദിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം: നാലു തൊഴിലാളികൾക്ക് പരിക്ക്

0

റിയാദ്: സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം. യമൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഹൂത്തികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാലു തൊഴിലാളികൾക്ക് പരിക്കേറ്റു. ടെർമിനലിന്റെ മുൻഭാഗത്തെ ഗ്ലാസുകൾ തകരുകയും ചെയ്തു. ഹൂതികൾ തൊടുത്തു വിട്ട ഡ്രോൺ പ്രതിരോധ സേന തകർത്തിരുന്നു. അതിന്റെ അവശിഷ്ടങ്ങൾ വിമാനത്താവളത്തിനുള്ളിൽ പതിച്ചിരുന്നു.

You might also like