TOP NEWS| താലിബാന്‍ അറിയാതെ കാബൂളിലൊരു രഹസ്യവാതില്‍; നിരവധി പേരെ സി ഐ എ ഈ വഴി രക്ഷിച്ചു
കാബൂള്‍ വിമാനത്താവളത്തില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐ.എ താലിബാന്‍ അറിയാതെ ഒരു രഹസ്യ ഗേറ്റ് പ്രവര്‍ത്തിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ട്. വാള്‍സ്ട്രീറ്റ് ജേണലാസ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അഫ്ഗാന്‍ വിടാന്‍ ആയിരങ്ങള്‍ വിമാനത്താവള ഗേറ്റില്‍ തടിച്ചുകൂടിയ അവസാന ദിവസങ്ങളില്‍ ഈ വാതിലിലൂടെ സി.ഐ.എ നിരവധി പേരെ അതീവരഹസ്യമായി രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.