TOP NEWS| കുവൈത്തിൽ പ്രവേശിക്കാൻ ബൂസ്റ്റർ ഡോസ് നിർബന്ധമില്ല; നിബന്ധനകളിൽ മാറ്റമില്ലെന്ന് വിശദീകരണം

0

കുവൈത്തിലേക്ക് വരുന്നവർക്കുള്ള വാക്‌സിനേഷൻ നിബന്ധനകളിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് വിശദീകരണം. ബൂസ്റ്റർ വാക്‌സിൻ എടുത്തിരിക്കണം എന്നത് യാത്രാനിബന്ധനകളിൽ ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ബൂസ്റ്റർ ഡോസ് വിതരണത്തിനുള്ള നടപടികൾ ആരംഭിച്ച പശ്ചാത്തലത്തിൽ കുവൈത്തിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് മൂന്നാം ഡോസ് നിർബന്ധമാക്കിയേക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അധികൃതരുടെ വിശദീകരണം

You might also like