TOP NEWS| ഉടന്‍ ലോഡ്‌ഷെഡിങ് ഉണ്ടാകില്ല; വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗംഉടന്‍

0

ലോഡ്‌ഷെഡിങ് ഉടന്‍ ഉണ്ടാകില്ല. ഉപഭോക്താക്കള്‍ സ്വയം നിയന്ത്രിക്കണമെന്ന് നിര്‍ദേശം. വെകുന്നേരം 6 മുതല്‍ 11 മണി വരെയുള്ള സമയങ്ങളില്‍ വൈദ്യുതി ഉപഭോഗം നിയന്തിക്കാന്‍ ഉപയോക്താക്കള്‍ ശ്രമിക്കണമെന്നാണ് കെഎസ്ഇബിയുടെ നിര്‍ദേശം. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് സംസ്ഥാനം നേരിടുന്ന  വൈദ്യുതി പ്രതിസന്ധി യൂണിറ്റിന് 18 രൂപ നിരക്കില്‍ വാങ്ങിയാണ് പരിഹരിക്കുന്നത്. ഉപഭോക്താക്കള്‍ ശ്രദ്ധിച്ചാല്‍ ലോഡ്‌ഷെഡിങ്ങിലേക്ക് നീങ്ങേണ്ട സാഹചര്യമുണ്ടാകില്ലെന്നാണ് കെഎസ്ഇബി കരുതുന്നത്.

You might also like