കൽക്കരിക്ഷാമം രൂക്ഷമായതോടെ ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഇരുട്ടിലാകുമെന്ന് ആശങ്ക.
ന്യൂഡൽഹി ∙ കൽക്കരിക്ഷാമം രൂക്ഷമായതോടെ ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഇരുട്ടിലാകുമെന്ന് ആശങ്ക. പഞ്ചാബിൽ വിവിധ സമയങ്ങളിൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തി. 5 ദിവസത്തേക്കുള്ള കൽക്കരി മാത്രമാണു ശേഷിക്കുന്നതെന്നു പഞ്ചാബ് സ്റ്റേറ്റ് പവർ കോർപറേഷൻ ലിമിറ്റഡ് വിശദീകരിച്ചു.