അതിർത്തി സംഘർഷം: ഇന്ത്യ, ചൈന സേനകൾ ചർച്ച നടത്തി

0

ന്യൂഡൽഹി∙ കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സംഘർഷത്തിനു പരിഹാരവഴി തേടി ഇന്ത്യ, ചൈന സേനകൾ പതിമൂന്നാം വട്ട ചർച്ച നടത്തി. ഹോട്ട് സ്പ്രിങ്സ് പട്രോൾ പോയിന്റ് 15ലെ (പിപി 15) അതിർത്തിത്തർക്കമാണു മുഖ്യ ചർച്ചാവിഷയമായതെന്നു സേനാവൃത്തങ്ങൾ പറഞ്ഞു. അതിർത്തിയിൽ ചൈനീസ് ഭാഗത്തുള്ള മോൾഡോയിൽ ഇന്നലെ രാവിലെ 10.30ന് ആരംഭിച്ച ചർച്ചയിൽ ലേ ആസ്ഥാനമായ പതിനാലാം സേനാ കോർ മേധാവിയും മലയാളിയുമായ ലഫ്. ജനറൽ പി.ജി.കെ.മേനോൻ ഇന്ത്യൻ സംഘത്തെ നയിച്ചു.

You might also like