TOP NEWS| റഷ്യ സ്പുട്‌നിക് വാക്സീൻ ഉണ്ടാക്കിയത് യുകെയുടെ കോവിഷീൽഡ്‌ വാക്സീന്റെ ബ്ലൂപ്രിന്റ് മോഷ്ടിച്ചെന്ന് ആക്ഷേപം

0

‘സ്പുട്നിക് V’ (Sputnik V) എന്ന പേരിൽ റഷ്യ(Russia) ലോകത്തിലെ ആദ്യത്തെ കൊവിഡ് വാക്സീൻ(Covid Vaccine) കണ്ടുപിടിച്ചത്, യുകെയിലെ ആസ്റ്റർ സെനേക്ക(Aster Zeneca) കമ്പനി വികസിപ്പിച്ചുകൊണ്ടിരുന്ന വാക്സീന്റെ ബ്ലൂ പ്രിന്റ്, ചാരന്മാർ വഴി അടിച്ചുമാറ്റി എന്ന ആക്ഷേപവുമായി യുകെയിലെ മന്ത്രിമാർ. യുകെയിലെ സുരക്ഷാകേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഡെയ്‌ലി മെയിൽ ആണ് ഈ വിവരം പുറത്തുവിട്ടിട്ടുള്ളത്. പുടിന്റെ ഒരു ചാരൻ ഈ ബ്ലൂ പ്രിന്റ് മോഷ്ടിക്കാൻ വേണ്ടി ആസ്റ്റർ സെനേക്കയിൽ കയറിക്കൂടി എന്നും, അങ്ങനെ സംഘടിപ്പിച്ച ബ്ലൂ പ്രിന്റ് ഉപയോഗിച്ചാണ്, ആസ്റ്റർ സെനേക്കയുടെ കോവിഷീൽഡ്‌ വാക്സീനുമായി അവിശ്വസനീയമായ സാമ്യങ്ങൾ ഉള്ള സ്പുട്നിക് വാക്സീൻ റഷ്യ വികസിപ്പിച്ചെടുത്തത് എന്നതിന് വ്യക്തമായ തെളിവുകളുണ്ട് എന്നും ഇവർ പറയുന്നു.  

You might also like