TOP NEWS| കർഷകരെ ഭയപ്പെടുത്താൻ നോക്കണ്ട; വാജ്‌പേയിയുടെ വീഡിയോ പങ്കുവെച്ച് വരുൺ ഗാന്ധി
കർഷക സമരത്തെ പിന്തുണക്കുന്ന തന്റെ നിലപാടിൽ പിന്നോട്ടിലെന്ന് വ്യക്തമാക്കി വീണ്ടും വരുൺ ഗാന്ധി. കർഷകരെ ഭയപ്പെടുത്താൻ ശ്രമിക്കുന്ന സർക്കാരിനെ താക്കീത് ചെയ്യുന്ന മുൻ പ്രധാനമന്ത്രി വാജ്‌പേയിയുടെ പഴയ പ്രസംഗം അദ്ദേഹം ട്വീറ്റ് ചെയ്തു. ‘വിശാലഹൃദയനായ നേതാവിന്റെ ബുദ്ധിയുള്ള വാക്കുകൾ’ എന്ന തലക്കെട്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.