TOP NEWS| കുവൈത്തിലെ 60 വയസ്സ് പിന്നിട്ട വിദേശികളുടെ ഇഖാമ പുതുക്കൽ; നിർണായക യോഗം ബുധനാഴ്ച
കുവൈത്തിൽ 60 വയസ്സ് പിന്നിട്ട വിദേശികളുടെ ഇഖാമ പുതുക്കലുമായി ബന്ധപ്പെട്ട് മാൻപവർ അതോറിറ്റി നിർണായക യോഗം ബുധനാഴ്ച ചേരും. വിഷയത്തിൽ അതോറിറ്റി നേരത്തെ കൈകൊണ്ട തീരുമാനം നിയമവിരുദ്ധമാണെന്ന് ഫത്വ നിയമനിർമാണ സമിതി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് യോഗം. 60 വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികൾക്ക് തൊഴിൽ പെർമിറ്റ് പുതുക്കി നൽകില്ലെന്ന വിവാദ ഉത്തരവ് അതോറിറ്റി പിൻവലിക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും എന്നുമുതൽ പ്രാബല്യത്തിലാകുമെന്നതുമാണ് ആളുകൾ ഉറ്റുനോക്കുന്നത്. നേരത്തെ തീരുമാനം വന്നതിന് ശേഷം വിസ പുതുക്കാൻ കഴിയാതെ തിരിച്ചുപോകേണ്ടി വന്നവർക്ക് പുതിയ വിസയിൽ തിരിച്ചുവരാൻ കഴിയുമോ എന്നതും നിർണായകമാണ്.