TOP NEWS| സൗദിയിലെ മാർക്കറ്റിങ്, അഡ്മിൻ ജോലിക്കാരിൽ 30 ശതമാനം സ്വദേശികളാകണമെന്ന് ഉത്തരവ്
സൗദിയിലെ മാർക്കറ്റിങ്, അഡ്മിൻ ജോലിക്കാരിൽ 30 ശതമാനം പേർ സൗദികളാകണമെന്ന് തൊഴിൽ മന്ത്രാലയം. അഞ്ചിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ഉത്തരവ് ബാധകമായിരിക്കും. കൂടുതൽ ഓഫീസ് ജോലികളും സ്വദേശികൾക്ക് മാത്രമാക്കി മന്ത്രാലയം ഉത്തരവിറക്കി. 2022 മെയ് എട്ടു മുതൽ ഉത്തരവ് പ്രാബല്യത്തിലാകും.