പ്ലസ് വണ്‍ പ്രവേശനത്തിന് പുതിയ മാനദണ്ഡം, 10 മുതല്‍ 20 ശതമാനം വരെ സീറ്റ് വര്‍ധിപ്പിക്കും: മന്ത്രി നിയമസഭയില്‍

0

പ്ലസ് വണ്‍ പ്രവേശനത്തിന് പുതിയ മാനദണ്ഡവുമായി സര്‍ക്കാര്‍. നാല് ഇന മാനദണ്ഡമാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ പ്രഖ്യാപിച്ചത്. അപേക്ഷകരുടെ എണ്ണം വര്‍ധിക്കുന്നത് പരിശോധിച്ചാകും പുതിയ ബാച്ചുകള്‍ അനുവദിക്കുകയെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.

വിദ്യാഭ്യാസ മന്ത്രി സഭയില്‍ അവതരിപ്പിച്ച നാലിന മാനദണ്ഡങ്ങള്‍:

  • ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകള്‍ കണ്ടെത്തി അവ ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റും
  • മാര്‍ജിനല്‍ സീറ്റ് വര്‍ധിപ്പിക്കാത്ത ജില്ലകളില്‍ 10 ശതമാനം സീറ്റ് കൂട്ടും
  • സീറ്റ് വര്‍ധിപ്പിച്ച്‌ ശേഷവും പരിഹാരം ഉണ്ടായില്ലെങ്കില്‍ സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും.
  • സപ്ലിമെന്‍ററി അലോട്ട്മെന്‍റിന്‍റെ അടിസ്ഥാനത്തില്‍ സയന്‍സിന് താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കും.
You might also like