കോവിഡ്; ചൈനയിൽ ബൂസ്റ്റർ ഡോസുകൾ എടുത്ത് സുരക്ഷിതരാകാൻ നിർദ്ദേശം
ബെയ്ജിംഗ് : കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ചൈനയിൽ ബൂസ്റ്റർ ഡോസുകൾ എടുത്ത് സുരക്ഷിതരാകാൻ നിർദ്ദേശം. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ദിനംപ്രതി കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. വരും ദിവസങ്ങളിലും ഇതേ സ്ഥിതി തുടരുമെന്നാണ് വിലയിരുത്തൽ.
കൂടുതൽ നഗരങ്ങളിലേക്ക് വൈറസ് വ്യാപിച്ചേക്കാമെന്നും ആരോഗ്യപ്രവർത്തകർ ആശങ്കപ്പെടുന്നു. ഈ സാഹചര്യത്തിൽ ആളുകൾ അതീവ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദ്ദേശം. രോഗവ്യാപനം തടയാൻ ആളുകൾ എത്രയും വേഗം ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കണമെന്നും ആരോഗ്യവിഭാഗം അറിയിച്ചിട്ടുണ്ട്.