റിക്ഷക്കാരന്​ മൂന്നുകോടിയുടെ നോട്ടീസ്​ അയച്ച് ഐ ടി വകുപ്പ്​

0

മഥുര: യുപിയിലെ റിക്ഷക്കാരന്​ മൂന്നുകോടിയുടെ നോട്ടീസ്​ അയച്ച്​ ആദായ നികുതി വകുപ്പ്​.കഴിഞ്ഞ ദിവസം ഇയാൾ പൊലീസിനെ സമീപി​ച്ചതോടെയാണ്​ സംഭവം പുറത്തറിയുന്നത്​. തന്റെ പേരിൽ ആരോ തട്ടിപ്പ്​ നടത്തുന്നുണ്ടെന്നായിരുന്നു റിക്ഷക്കാരൻ പരാതിപ്പെട്ടത് .

മഥുര ബകൽപുർ പ്രദേശത്തെ അമർ കോളനിയിൽ താമസിക്കുന്ന പ്രതാപ്​ സിങ്ങിനാണ്​ ഐ ടി വകുപ്പ്​ മൂന്നുകോടി രൂപയുടെ നോട്ടീസ്​ അയച്ചത്​. ​ നോട്ടീസ്​ ലഭിച്ചതോടെ പരാതിയുമായി ഇയാൾ ഹൈവേ ​പോലീസ്​ സ്​റ്റേഷനിലെത്തുകയായിരുന്നു.

സിങ്ങിന്റെ പരാതിയിൽ കേസ്​ രജിസ്​റ്റർ ചെയ്​തിട്ടില്ലെന്നും എന്നാൽ സംഭവം അന്വേഷിക്കുമെന്നും സ്​റ്റേഷൻ ഹൗസ്​ ഓഫിസ്​ അനുജ്​ കുമാർ വ്യക്തമാക്കി . പിന്നീട്​ സിങ്​ സംഭവം വിവരിക്കുന്ന ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്​തു.

You might also like