TOP NEWS| ദക്ഷിണ കൊറിയയില്‍ ഉള്ളികൃഷി ചെയ്യാന്‍ മലയാളികളുടെ തിരക്ക്; 5000ത്തിലധികം അപേക്ഷകള്‍
പത്താം ക്ലാസ് യോഗ്യത, ഒരു ലക്ഷം രൂപ ശമ്പളം ഇങ്ങനെയൊരു പരസ്യം കണ്ടാല്‍ ആരെങ്കിലും വെറുതെയിരിക്കുമോ? തീര്‍ച്ചയായും അപേക്ഷിച്ചിരിക്കും. ദക്ഷിണ കൊറിയയില്‍ ഉള്ളി കൃഷിക്കായി അപേക്ഷ ക്ഷണിച്ചപ്പോള്‍ മലയാളികളും വെറുതെയിരുന്നില്ല. കുത്തിയിരുന്നങ്ങ് അപേക്ഷിച്ചു. ഇപ്പോള്‍ അപേക്ഷകരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. അപേക്ഷകരുടെ തിരക്ക് കാരണം സംസ്ഥാന സര്‍ക്കാരിന്‍റെ വിദേശ റിക്രൂട്ടിങ് ഏജന്‍സിയായ ഒഡേപെകിന്‍റെ വെബ്‌സൈറ്റിന്‍റെ പ്രവര്‍ത്തനം തടസപ്പെടുകയും ചെയ്തു. അപേക്ഷകരുടെ എണ്ണം വർധിച്ചതോടെ പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നത് തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. 5000 പേർ ഇ-മെയിൽ വഴിയും 2000 പേർ ഫേസ്ബുക്ക് വഴിയുമാണ് അപേക്ഷ നല്‍കിയത്.