അഗർത്തല: ത്രിപുരയിൽ തീവ്രഹിന്ദു സംഘടനകളുടെ ( വിഎച്ച്പി) വ്യാപക അക്രമം.വടക്കൻ ത്രിപുര ജില്ലയിലെ ചാംതില്ല പ്രദേശത്ത് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ നടത്തിയ റാലിയിലാണ് അക്രമം അഴിച്ച് വിട്ടത് .
ന്യൂനപക്ഷ സമുദായങ്ങളുടെ ഉടമസ്ഥതയിലുള്ള ഏതാനും കടകളും മുസ്ലിം പള്ളികളും അടിച്ചു തകർക്കുകയായിരുന്നു. ബംഗ്ലാദേശിൽ അടുത്തിടെ ഹിന്ദുക്കൾക്ക് നേരെ നടന്ന കലാപത്തിൽ പ്രതിഷേധിച്ചാണ് വിഎച്ച്പി പ്രവർത്തകർ മാർച്ച് നടത്തിയത്. ഇതിനിടെ സംഭവസ്ഥലത്ത് സുരക്ഷാസേന എത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. സംഭവത്തെ സിപിഎം അപലപിച്ചു. സംസ്ഥാനത്ത് മതസൗഹാർദം തകർക്കാനാണ് വിഎച്ച്പിയുടെ ശ്രമമെന്ന് സിപിഎം കുറ്റപ്പെടുത്തി .