TOP NEWS| കോവിഡ് കൂടുന്നു; ചൈനയില്‍ വീണ്ടും ലോക്ഡൗൺ
ഒക്ടോബര്‍ 17 മുതല്‍ വിവിധ പ്രദേശങ്ങളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അവ അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ദേശീയ ആരോഗ്യ മിഷന്‍ വക്താവ് മി ഫെങ് ഞായറാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈറസ് പടരാനുള്ള സാധ്യത വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയിലെ ജനസംഖ്യയുടെ 75 ശതമാനവും വാക്സിനെടുത്തിട്ടും വ്യാപനം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും മി ഫെങ് പറഞ്ഞു.