TOP NEWS| കോവിഡ് കാലത്ത് അസിം പ്രേംജി ദിവസേന സംഭാവന നൽകിയത് 27 കോടി രൂപ; മുകേഷ് അംബാനി മൂന്നാം സ്ഥാനത്ത്

0

2021 സാമ്പത്തിക വർഷത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഏറ്റവുമധികം സംഭാവന നൽകിയ വ്യക്തി വിപ്രോ ഉടമ അസിം പ്രേംജി. മഹാമാരിക്കാലത്ത് ജനജീവിതത്തിനു ആശ്വാസകരമാകുന്ന പ്രവർത്തനങ്ങളായിരുന്നു അസിം പ്രേംജിയുടേത്. പ്രതിദിനം 27 കോടി രൂപയാണ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകിയത്, പ്രതിവർഷം 9,713 കോടി രൂപ. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഏറ്റവും കുടുതൽ തുക സംഭാവന നൽകിയവരുടെ പട്ടിക എഡെൽഗിവ് ഹുറൂൺ ഇന്ത്യയാണ് പ്രസിദ്ധീകരിച്ചത്.

You might also like