ചൈനീസ് ഉല്‍പ്പന്നങ്ങളോട് മുഖം തിരിച്ച് ഇന്ത്യ ; ചൈനക്ക് കോടികളുടെ നഷ്ടം

0

ന്യൂഡല്‍ഹി: വിലക്കുറവ് കണക്കിലെടുക്കുമ്പോൾ പൊതുവെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ലോക വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. അതെ സമയം ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പരിഗണിക്കുമ്പോൾ ചൈനീസ് ഉല്‍പ്പന്നങ്ങളോടുള്ള പ്രിയം ഇന്ത്യന്‍ വിപണിക്കില്ല .

രാജ്യം ദീപാവലി ആഘോഷങ്ങളിലേക്ക് പോകുമ്പോഴും ചൈനീസ് സാധനങ്ങള്‍ വാങ്ങാന്‍ ആളില്ല. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക എന്ന ആഹ്വാനത്തിന്റെ ഭാഗമാണിത് എന്നാണ് പൊതുജന അഭിപ്രായം.

ഇന്ത്യന്‍ വിപണി ചൈനീസ് ഉല്‍പ്പന്നങ്ങളെ അവഗണിക്കുന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ വര്‍ഷം മാത്രം ചൈനക്ക് 50000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പൊതുവെ ഇന്ത്യയിലെ പ്രധാന ഉത്സവ സമയങ്ങളിലെല്ലാം ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി വലിയ തോതില്‍ വര്‍ദ്ധിക്കുകയാണ് പതിവ്. എന്നാല്‍ കൊവിഡിന്റെ വ്യാപനം കുറയുന്ന ഈ ഘട്ടത്തില്‍ ദീപാവലി ആഘോഷങ്ങള്‍ വിപുലമാക്കുമ്പോള്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്റില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ ആഭ്യന്തരമായി നിര്‍മ്മിക്കുന്ന ഉല്‍പ്പന്നള്‍ക്ക് വിപണിയില്‍ ആവശ്യം കൂടാനാണ് സാധ്യത .

You might also like