TOP NEWS| ഐ.റ്റി.ഐ-കളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫീ-റീഇംബേഴ്‌സ്‌മെന്റ് സ്‌കീം

0

തിരുവനന്തപുരം: സർക്കാർ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐ-കളിൽ (ITI) പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായി (Fee Reimbursement scheme) ഫീ-റീഇംബേഴ്‌സ്‌മെന്റ് സ്‌കീം 2021-22 നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ്. ഒരു വർഷത്തെ കോഴ്‌സിന് 10,000 രൂപയും രണ്ടു വർഷത്തെ കോഴ്‌സിന് 20,000 രൂപയുമാണ് സ്‌കോളർഷിപ്പ് തുകയായി നൽകുന്നത്. 

You might also like