ഏകദിനത്തിൽ അടിപതറി ​ദക്ഷിണാഫ്രിക്ക; അഫ്​ഗാന് 144 പന്ത് ബാക്കി നിൽക്കെ ചരിത്രം ജയം

0

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ​ദക്ഷിണാഫ്രിക്കയെ കീഴടക്കി ചരിത്രമെഴുതി അഫ്​ഗാൻ ക്രിക്കറ്റ് ടീം. ടോസ് നേടിയതിൽ മാത്രമാണ് ഭാ​ഗ്യം ​ദക്ഷിണാഫ്രിക്കയെ തുണച്ചത്. ബാറ്റിം​ഗ് തിരഞ്ഞെടുക്കാനുള്ള തീരുമാനമടക്കം എല്ലാം പാളി. ദക്ഷിണാഫ്രിക്ക ഉയർത്തിയ 107 റൺസ് വിജയലക്ഷ്യം 144 പന്ത് ബാക്കി നിൽക്കെ നാലുവിക്കറ്റ് നഷ്ടത്തിൽ അഫ്​ഗാൻ മറികടന്നു. ഏതെങ്കിലും ഫോർമാറ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയുള്ള അഫ്​ഗാന്റെ ആദ്യ ജയമാണിത്. ടി20 ലോകകപ്പ് സെമിയിൽ നാണംകെട്ടതിന്റെ ക്ഷീണവും മാറ്റാൻ അഫ്​ഗാൻ സംഘത്തിനായി.

നാല് വിക്കറ്റ് നേടിയ ഫസൽ ഹഖ് ഫാറൂഖിയും മൂന്ന് പേരെ പറഞ്ഞയച്ച 18-കാരൻ മൊഹമ്മദ് ​ഗസൻഫറും ചേർന്നാണ് ദക്ഷിണാഫ്രിക്കയുടെ നട്ടെല്ലൂരിയത്. 33.3 ഓവറിൽ ​പ്രോട്ടീസ് ബാറ്റിം​ഗ് നിര നിലംപാെത്തി. 52 റൺസ് നേടിയ വിയാൻ മുൽഡറാണ് പൊരുതി നോക്കിയത്. ജോൺ ഫോർചൂൺ (16), കൈൽ വെരെയ്ൻ(10) എന്നിവരാണ് രണ്ടക്കം കണ്ടവർ
You might also like