TOP NEWS| മുല്ലപ്പെരിയാറിൽ മൂന്നാമത്തെ ഷട്ടർ തുറന്നിട്ടും ജലനിരപ്പ് 138 അടിക്ക് മുകളിൽ തന്നെ; പെരിയാർ തീരത്ത് ജാഗ്രത നിർദേശം

0

ഇടുക്കി: മുല്ലപ്പെരിയാറിൽ ജാഗ്രത തുടരുകയാണ്. അണക്കെട്ടിൽ നിന്നും ഇടുക്കിയിലേക്ക് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് ഇന്നലെ രാത്രിയോടെ വർദ്ധിപ്പിച്ചു. ഇന്നലെ രാത്രി ഒരു ഷട്ടർ കൂടി തുറന്നിട്ടും അണക്കെട്ടിലെ ജലനിരപ്പ് 138 അടിക്ക് മുകളിൽ തുടരുകയാണ്. പെരിയാറിലെ ജലനിരപ്പ് ഒന്നര അടിയോളം ഉയർന്നിട്ടുണ്ട്.

ഇപ്പോൾ മൂന്ന് ഷട്ടറുകളാണ് തുന്നിരിക്കുന്നത്. സെക്കൻഡിൽ 825 ഘനയടി വെള്ളമാണ് ഇപ്പോൾ സ്പിൽ വേ വഴി പുറത്തേക്ക് ഒഴുക്കുന്നത്.

സംസ്ഥാനത്ത് ഇന്നും 12 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തെക്കൻ തമിഴ്നാട് തീരത്തേക്ക് സഞ്ചരിക്കുന്നതിനാൽ അതീവ ജാഗ്രതയിലാണ് കേരളം. നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഐഎംഡി യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത് എങ്കിലും നാളെ ഓറ‍ഞ്ച് അലർട്ടിന് സമാനമായ ജാഗ്രത വേണമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശം.

You might also like