TOP NEWS| സംസ്ഥാനത്ത് ഇന്ന് 7167 പേര്‍ക്ക് കോവിഡ്; 6439 പേര്‍ക്ക് രോഗമുക്തി

0

സംസ്ഥാനത്ത് ഇന്ന് 7167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, തിരുവനന്തപുരം 878, തൃശൂര്‍ 753, കോഴിക്കോട് 742, കൊല്ലം 592, ഇടുക്കി 550, കോട്ടയം 506, പത്തനംതിട്ട 447, പാലക്കാട് 339, മലപ്പുറം 334, കണ്ണൂര്‍ 304, ആലപ്പുഴ 270, വയനാട് 269, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,158 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

You might also like